അങ്കമാലി: പാചകവാതക, ഇന്ധനവിലവർദ്ധനവിനെതിരെ മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗരൺ അഭിയാൻ പദയാത്ര നടത്തി. റോജി എം. ജോൺ എം.എൽ.എയുടേയും മണ്ഡലം പ്രസിഡന്റ് സിജു ഈരാളിയുടേയും നേത്യത്വത്തിൽ നടന്ന പദയാത്ര മഞ്ഞപ്ര വടക്കുംഭാഗത്ത് കെ.പി.സി.സി നിർവ്വാഹക സമിതിഅംഗം പി.ജെ. ജോയി ഫ്‌ളാഗ് ഓഫ് ചെയ്തു. ചന്ദ്രപ്പുര ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സാംസൺ ചാക്കോ, അഡ്വ. കെ.എസ്. ഷാജി, ഡി.സി.സി സെക്രട്ടറിമാരായ കെ.പി. ബേബി, ഷൈജോ പറമ്പി, അഡ്വ.കെ.ബി. സാബു, പി.വി. സജീവൻ, ജില്ലാ പഞ്ചായത്ത്അംഗം അനിമോൾ ബേബി എന്നിവർ പ്രസംഗിച്ചു.