അങ്കമാലി: ഇടുക്കി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായ ധീരജിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അങ്കമാലിയിൽ പ്രകടനം നടത്തി. സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നടന്ന പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. പ്രതിഷേധയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, ഗ്രേസി ദേവസി, സജി വർഗീസ്, ടി.വൈ. ഏല്യാസ്, പി.എൻ. ജോഷി, പി.എ. അനിഷ്, രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.