kodiyettam
ചെറായി ശ്രീഗൗരീശ്വര ക്ഷേത്രോത്സവത്തിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിന്ദാനന്ദ കൊടിയേറ്റുന്നു

വൈപ്പിൻ: ചെറായി ശ്രീഗൗരീശ്വരക്ഷേത്രത്തിൽ 10ദിവസത്തെ മഹോത്സവത്തിന് തുടക്കം കുറിച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിന്ദാനന്ദ കൊടിയേറ്റി. തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം.ജി. രാമചന്ദ്രൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ ഭഗവത്ഗീത പാരായണം, സ്‌കന്ദപുരാണം, നാരാണീയപാരായണം, ദേവീമഹാത്മ്യപാരായണം, ശ്രീനാരായണ ധർമ്മപഠന പരിക്ഷത്ത്, ഗുരുദേവ കീർത്തനങ്ങൾ, വൈകിട്ട് ഓട്ടൻതുള്ളൽ, ശീതങ്കൻതുള്ളൽ, കുറത്തിയാട്ടം, നൃത്ത സംഗീത ആവിഷ്‌ക്കാരം, ഡബിൾ തായമ്പക തുടങ്ങിയവ അരങ്ങേറും.

തൈപ്പൂയ ദിവസമായ 18ന് രാവിലെ 6 മുതൽ തൈപ്പൂയാഭിഷേകം, രാവിലെ 11നും വൈകിട്ട് 4നും കാഴ്ചശ്രീബലി, വൈകീട്ട് 7ന് പാർവ്വതിദേവിക്ക് പൂമൂടൽ, രാത്രി 8ന് സംഗീതക്കച്ചേരി. 19ന് വൈകിട്ട് 7ന് ചാക്യാർകൂത്ത്, രാത്രി 10ന് പള്ളിവേട്ടയും എഴുന്നുള്ളിപ്പും.
പൂരദിവസമായ 20ന് വൈകിട്ട് 4 മുതൽ രാത്രി 9 വരെ പകൽപ്പൂരം തുടർന്ന് പുലർച്ചെ 1 മണിക്ക് ആറാട്ട് എഴുന്നുള്ളിപ്പ്.