കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 19,20 തിയതികളിൽ ആഘോഷിക്കും.27,28 തീയതികളിൽ എട്ടാമിടം. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് അൻവർ സാദത്ത് എം.എൽ.എ, സബ്കളക്ടർ പി. വിഷ്ണുരാജ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. ഭക്ഷണസാധനങ്ങളുടെ നിലവാരം പരിശോധിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിച്ചു. മെഡിക്കൽ ടീം, ഫയർഫോഴ്‌സ്, പൊലീസ്, എക്സൈസ് എന്നിവരുടെ സേവനമുണ്ടാകും. കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തും. മുടക്കമില്ലാതെ കുടിവെള്ളവും വൈദ്യുതി വിതരണവും ഉറപ്പാക്കും.
കാലടി എസ്.എച്ച്.ഒ ബി. സന്തോഷ്, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേയ്സി ദയാനന്ദൻ, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ, വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ, ജനറൽ കൺവീനർ ജോയി ഇടശേരി, ജോയിന്റ് കൺവീനർ സെബി ഇടശേരി, സെക്രട്ടറി ഡേവിസ് അയ്‌നാടൻ, ജോയിന്റ് സെക്രട്ടറി അനീഷ് പെരുമായൻ, ട്രഷറർ ജോസഫ് തെറ്റയിൽ, കൈക്കാരൻമാരായ ഡേവീസ് തച്ചുപറമ്പിൽ, ജോയി കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.