വൈപ്പിൻ: എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത് കുടിവെള്ള വിതരണക്കുഴലിൽ മോട്ടോർഘടിപ്പിച്ച് വെള്ളമൂറ്റുന്നതിനാലും പൊതുടാപ്പ് ദുരുപയോഗം കൂടുതലായതിനാലുമാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ഇത്തരം ദുരുപയോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിതരണക്കുഴൽ/പൊതുടാപ്പ് എന്നിവ കട്ട് ചെയ്ത് ജലമോഷണത്തിന് കേസെടുക്കുമെന്നും ഫൈൻ ഈടാക്കുമെന്നും വാട്ടർ സപ്ലെഡിവിഷൻ എക്‌സി.എൻജിനിയർ മുന്നറിയിപ്പ് നൽകി. ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഞാറയ്ക്കൽ സെക്ഷൻ ഓഫീസ് ഫോൺ : 04842494501 നമ്പറിൽ അറിയിക്കണം.