ആലങ്ങാട്: ആലുവ വെളിയത്തുനാട് ദുരൂഹസാഹചര്യത്തിൽ പെരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെ വീട് ഭാരതീയ ജനതാ മഹിളാമോർച്ച ദേശീയ സെക്രട്ടറിയും സാമൂഹ്യക്ഷേമബോർഡ് മെമ്പറുമായ പത്മജ എസ്. മേനോൻ സന്ദർശിച്ചു, സംഭവം ദേശീയ വനിതാകമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കുട്ടിയുടെ മാതാപിതാക്കൾക്ക് ഉറപ്പുനൽകി. സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രദീപ് ജോൺ ആവശ്യപ്പെട്ടു. മണ്ഡലം നേതാക്കളായ സി.ജി. സന്തോഷ്, രജനി മുരളി, സീന സുഭാഷ്, എസ്.ബി. ജയരാജ്, ജയകുമാർ എന്നിവർ കൂടെയുണ്ടായിരുന്നു.