
കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെയും സംയുക്തയോഗം പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചിച്ചു. പി.ടി. തോമസ് എം.എൽ.എയുടെ വേർപാടിൽ യോഗം ദു:ഖം രേഖപ്പെടുത്തി. ക്ഷേത്രത്തിനും ക്ഷേത്ര റോഡ് വികസനത്തിനും കടവന്ത്ര പ്രദേശത്തിനും പി.ടി. തോമസ് നൽകിയ സഹായങ്ങൾ യോഗം അനുസ്‌മരിച്ചു. ശാഖാ സെക്രട്ടറി ടി.എൻ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ട്രഷറർ പി.വി. സാംബശിവൻ, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, മാനേജർ സി.വി. വിശ്വൻ, വനിതാ സംഘം സെക്രട്ടറി മണി ഉദയൻ എന്നിവർ അനുസ്‌മരണ പ്രസംഗങ്ങൾ നടത്തി.