cpm
ധീരജിന് ആദരാഞ്ജലി അർപ്പിയ്ക്കാൻ മൂവാറ്റുപുഴയിൽ കാത്തു നിൽക്കുന്നവർ

മൂവാറ്റുപുഴ: ഇടുക്കി എൻജിനിയറിംഗ് കോളേജിൽ യൂത്ത്കോൺഗ്രസുകാർ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന് മൂവാറ്റുപുഴയിൽ നൂറുകണക്കിനുപേർ ആദരാഞ്ജലി അർപ്പിച്ചു. സി .പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി .ആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ.ജെ. മാക്സി എംഎൽഎ, എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.എ. അൻഷാദ്, നേതാക്കളായ കെ.എസ്. അരുൺകുമാർ, കെ.എ. ജോയി, ഷാജി മുഹമ്മദ്, കെ.എം. റിയാദ്, പി.എ. പീറ്റർ, പി.ബി. രതീഷ്, കെ.പി. രാമചന്ദ്രൻ, ടി.എം. ഹാരീസ്, ജോയ്സ് ജോർജ്, ബാബുപോൾ, എൽദോ എബ്രഹാം, സി.എസ്. അമൽ, പി .എം. ഹാർഷോ, അഖിൽ പ്രകാശ്, ഹക്കീം കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.