a
എം.ജി.എം സ്കൂളിന് മുന്നിലെ അപകടക്കെണി.

കുറുപ്പംപടി: ആലുവ - മൂന്നാർ റോഡിൽ കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തെ ഓടയുടെ മുകളിലെ സ്ലാബുകൾ ഇളകിനീങ്ങി അപകടാവസ്ഥയിൽ നിൽക്കുന്നു. രാവിലെയും വൈകിട്ടും സ്കൂൾ കുട്ടികൾ ഉൾപ്പടെ നിരവധി പേരാണ് ഇതിലൂടെ നടന്നുപോകുന്നത്. സ്ലാബ് ഇളകി കിടക്കുന്നത് ശ്രദ്ധിക്കാതെ ആളുകൾ മുകളിൽ ചവിട്ടി കാനയിൽ വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും തുടർനടപടിയില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.