കോലഞ്ചേരി: വലമ്പൂർ പബ്ലിക് ലൈബ്രറിയും കാക്കനാട് ശുശ്രുത കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിർണയക്യാമ്പും നടത്തി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ജി. എബി, സെക്രട്ടറി വി.ആർ. രാഗേഷ്, ഇ.പി. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.