kayakkimng

കൊച്ചി: സ്പോർട്സ് ടൂറിസം വില്ലേജ് പദ്ധതിയുടെ ഭാഗമായി 26ന് രാമമംഗലത്ത് വാട്ടർ സ്പോർട്സ് മത്സരം സംഘടിപ്പിക്കും. ആവോ സെല്ല കോളേജ് സ്പോർട്സ് മാനേജ്മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, രാമമംഗലം പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ കൊച്ചിൻ പാ‌ഡിൽ ക്ലബിന്റെ സഹകരണത്തോടെയാണ് കയാക്കിംഗ് ഒരുക്കുന്നത്. ഫ്രീഡം അറ്റ് റിവർ എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ നീന്തൽ പരിശീലനം, റിവർ ക്രോസിംഗ് മത്സരം, തുടർന്ന് ഗ്രാമീണ വിനോദ സഞ്ചാര സന്ദർശനം എന്നിവയും ഉണ്ടാകും. പങ്കെടുക്കാൻ താല്പര്യമുള്ളവ‌ർ https://blt.lySPOTYKAYAK എന്ന ലിങ്ക് വഴി രജിസ്റ്റ‌ർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 9544133714.

.