covid
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാർത്ഥികൾക്കുളള കൊവിഡ് വാക്സിനേഷൻ മോഡൽ സ്കൂളിൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. മൂവാറ്റുപുഴ മോഡൽ സ്കൂളിലെ എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗത്തിലെ 319 വിദ്യാർത്ഥികൾക്കാണ് ആദ്യദിനം കുത്തിവെപ്പെടുത്തത്. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, കൗൺസിലർ ജിനു മടേക്കൽ, ഡോ. രേഖ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. 13ന് ശിവൻകുന്ന്, എസ്.എൻ.ഡി.പി സ്കൂൾ, 14ന് സെന്റ് അഗസ്റ്റ്യൻസ്, കോ ഓപ്പറേറ്റീവ്, 15ന് ഇലാഹിയ പബ്ലിക്, 17ന് കാവുങ്കര, തർബിയത്ത്, 18ന് നിർമല ഇംഗ്ലീഷ് മീഡിയം, വിവേകാനന്ദ, 20ന് സെന്റ് തോമസ്, വിമലഗിരി, 21ന് എം.ഐ.ഇ.ടി, ഈസ്റ്റ് ഹൈസ്കൂൾ, എസ്.എൻ.ഡി.പി സ്കൂളുകളിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ആധാർകാർഡ്, സ്കൂൾ തിരിച്ചറിയൽ കാർഡ്, മൊബൈൽഫോൺ എന്നിവ കരുതണം.