ആലങ്ങാട്: വാസ്തുശാസ്ത്ര വിദഗ്‌ദ്ധനും താന്ത്രികാചാര്യനുമായ മനക്കപ്പടി വേഴപറമ്പ്മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ കരുമാല്ലൂർ പഞ്ചായത്ത് ഭരണസമിതിയോഗം അനുശോചിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ എ.എം. അലിയും കെ.എ. ജോസഫും അനുശോചന പ്രമേയം അവതരിപ്പിച്ചു.
സ്ഥിരംസമിതി അദ്ധ്യക്ഷരായ ബീനാ ബാബു, മുഹമ്മദ് മെഹജൂബ്, റംല ലത്തീഫ്, അംഗങ്ങളായ മോഹൻകുമാർ, നദീറാ ബീരാൻ, അസി. സെക്രട്ടറി മോളിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.