
കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ സ്പൈസസ് (പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ്) ബിൽ 2022ന്റെ കരടുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ 20നു മുമ്പ് vigilance.sb-ker@gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാം. 1986ലാണ് ചെറുതും വലുതുമായ ഏലം തുടങ്ങി 52 ഇനം സുഗന്ധ വ്യഞ്ജനങ്ങളുടെ വികസനവും വിപണനവും ലക്ഷ്യമിട്ട് പാർലമെന്റ് സ്പൈസസ് ബോർഡ് ആക്ട് പാസാക്കിയത്. ബോർഡിന്റെ പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുന്നതിനു ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ സ്പൈസസ് (പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ്) ബില്ലിന്റെ കരട് തയ്യാറാക്കിയത്. https://commerce.gov.in/whats-new/ എന്ന വെബ്സൈറ്റിലും http://indianspices.com/spice-news/details.html?id=185 വെബ്സൈറ്റിലും അപ്ലോഡ് ചെയ്തിട്ടുണ്ട്.