 
ആലുവ: കേരളത്തെ കടക്കെണിയിലാക്കുന്ന സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പദ്ധതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിന് ആലുവയിൽ ജനപ്രതിരോധസദസ് സംഘടിപ്പിക്കും. നിർദ്ദിഷ്ട സിൽവർ ലൈൻ കടന്നുപോകുന്ന നിയോജക മണ്ഡലത്തിൽ പ്രതിഷേധധർണ നടത്തും. കൺവെൻഷൻ വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, സേവി കുരിശുവീട്ടിൽ, ജോണി അരികാട്ടിൽ, അഹമ്മദ് തോട്ടത്തിൽ, ജോസ് പി. തോമസ്, വിൻസന്റ് ജോസഫ്, പായിപ്ര കൃഷ്ണൻ, ഡൊമിനിക് കാവുങ്കൽ, ജിസൺ ജോർജ്, ദിനേശ് കർത്ത, ജോർജ് കിഴക്കുമശേരി, സിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.