കൊച്ചി: ജില്ലാ പഞ്ചായത്ത് കുമ്പളങ്ങി ഡിവിഷനിൽ നാലുകോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ദീപു കുഞ്ചുക്കുട്ടി അറിയിച്ചു. കുട്ടൻ വീട് കോളനി റോഡ്, കോയബസാർ മുസ്ലീം പള്ളിക്ക് മുന്നിലുള്ള നടപ്പാത, ജനത റോഡ്, വ്യാസപുരം റോഡ്, കയർ സൊസൈറ്റി റോഡ്, പോൾ തെരുവീപ്പറമ്പിൽ റോഡ്, എം.പി.റോഡ്, സി.കെ.ബാർഗവൻ റോഡ്, വട്ടത്തറ റോഡ്, കടുങ്ങാംപറമ്പിൽ ലിങ്ക് റോഡ്, ടഗോർ വായനശാല റോഡ്, വട്ടത്തറ റോഡ് കുടിവെള്ള പൈപ്പ് നീട്ടിൽ എന്നിവയ്ക്ക് പത്തു ലക്ഷം രൂപ വീതവും പട്ടികജാതി സ്മശാനം ആധുനിക സൗകര്യങ്ങളോടുകൂടിയ നവീകരണത്തിന് 30 ലക്ഷവും നെച്ച്കാട്ട് റോഡിന് 9 ലക്ഷവുമാണ് അനുവദിച്ചത്.