religion

തൃപ്പൂണിത്തുറ: കണയന്നൂർ വല്ലീശ്വരന്റെ 54-ാമത് തിരുവുത്സവത്തിന് കൊടിയേറി. ജിതിൻ ഗോപാലിന്റെയും മേൽശാന്തി പ്രശാന്ത് ഗോപാലിന്റെയും കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ശാഖാ പ്രസിഡന്റ് എം.ഡി ബിജു, സെക്രട്ടറി എ.ഐ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് സുധീർ കുമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 17ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്ന് രാവിലെ 7 മുതൽ സ്കന്ദപുരാണ യജ്ഞം, വൈകിട്ട് 6ന് തിരുവാതിരകളി, 7മുതൽ നൃത്തനൃത്ത്യങ്ങൾ. നാളെ രാവിലെ 7 മണി മുതൽ സ്കന്ദപുരാണ യജ്ഞം, വൈകിട്ട് 6 ന് ഭക്തി ഗാനമേള, 14ന് രാവിലെ 7 മണി മുതൽ സ്കന്ദപുരാണ യജ്ഞം.വൈകിട്ട് 6.30ന് താലം വരവ്, തുടർന്ന് ഭക്തി ഗാനമേള.8 ന് വിളക്കിനെഴുന്നള്ളിപ്പ്.15 ന് രാവിലെ 7മണി മുതൽ സ്കന്ദപുരാണ യജ്ഞം, വൈകിട്ട് 6.30 വിവിധ കുടുംബ യൂണിറ്റുകളുടെ കലാപരിപാടികൾ, സന്ധ്യക്ക് പുഷ്പാഭിഷേകം, 9.30 ന് കാവടി വരവ്.16 ന് രാവിലെ 7മണി മുതൽ സ്കന്ദപുരാണ യജ്ഞം, 8 ന് പഞ്ചാമൃതാഭിഷേകം, 12 ന് അന്നദാനം, വൈകിട്ട് 4.30 ന് പകൽപ്പൂരം, തുടർന്ന് വിശേഷാൽ ഐമ്പറ നിറയ്ക്കൽ,11.40 ന് പള്ളിവേട്ട. 17ന് വൈകിട്ട് ആറാട്ട്.