പെരുമ്പാവൂർ: ധീരജിന് പെരുമ്പാവൂരിൽ നൂറുകണക്കിന് പേർ ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെഉച്ചകഴിഞ്ഞ് രണ്ടരക്ക് ശേഷമാണ് വിലപായാത്ര പെരുമ്പാവൂരിലൂടെ കടന്നുപോയത്. സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.ആർ. മുരളീധരൻ, അഡ്വ. പുഷ്പാദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി. ഏലിയാസ്, എം.കെ. ബാബു, സി.കെ. പരീത്, ഡോ. പ്രിൻസി കുര്യാക്കോസ്, ഏരിയ സെക്രട്ടറി സി.എം അബ്ദുൽ കരിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുഷ്പാർച്ചന.