covid-

കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വൻതോതിൽ കുതിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ ടി.പി.ആർ 17.11ലെത്തി. രണ്ടാം തരംഗത്തിൽ കൊവിഡ് നന്നേ കുറഞ്ഞതോടെ ടി.പി.ആറും ഏറെ താഴ്ന്നിരുന്നു. ഒമിക്രോൺ ആശങ്കയ്ക്ക് പിന്നാലെയാണ് ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണവും ടി.പി.ആറും വീണ്ടും വർധിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ള ജില്ലകളിലൊന്നും എറണാകുളമാണ്.

ഇന്നലെ 1,478 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 508 പേർ രോഗ മുക്തി നേടുകയും ചെയ്തു. 1,371 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 13,812 ആയി ഉയര്‌ന്നു. 8,731പേരാണ് ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

വാക്‌സിനേഷൻ
ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 20,761 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 10,567 ആദ്യ ഡോസും, 6,936 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 11,177ഡോസും, 9,580 ഡോസ് കൊവാക്‌സിനും നാല് ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്.

ബൂസ്റ്റർ

ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 3,258 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ഇതോടെ ജില്ലയിലാകെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 6,113 ആയി

വാക്‌സിൻ- ജില്ലയിൽ ഇതുവരെ
55,75,268 ഡോസ് വാക്‌സിനാണ് നൽകിയത്. 30,84,748 ആദ്യ ഡോസ് വാക്‌സിനും, 24,84,350 സെക്കന്റ് ഡോസ് വാക്‌സിനും നൽകി.
ഇതിൽ 49,79,709 ഡോസ് കൊവിഷീൽഡും, 5,79,033 ഡോസ് കൊവാക്‌സിനും, 16,526 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.