ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിർവ്വഹിച്ചു. ബി.പി.സി.എൽ സി.എസ്.ആർ ഫണ്ടിൽനിന്നനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത്. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അജി ഹക്കീം, ബി.പി.സി.എൽ ചീഫ് മാനേജർ വിനീത് എം. വർഗീസ്, പി.വി. വിനീഷ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, മെമ്പർമാരായ സി.പി. നൗഷാദ്, രാജേഷ് പുത്തനങ്ങാടി, പി.എസ്. യൂസുഫ്, കെ. ദിലീഷ്, ലൈല അബ്ദുൾ ഖാദർ, റംല അലിയാർ, സബിത സുബൈർ, സുബൈദ യൂസഫ് എന്നിവർ സംസാരിച്ചു.