car
ദേശീയപാതയിൽ അപകടത്തിൽപ്പെട്ട കാർ

അങ്കമാലി: ദേശീയപാതയിൽ ഹോം സയൻസ് കോളേജിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കന്യാസ്ത്രീകൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ആലുവ ചൂണ്ടി നസ്രത്ത് മഠത്തിലെ കന്യാസ്ത്രീകളായ ജെസി, ടെറസ്സിൻ, ഗ്ലാഡീസ്, പ്രവീണ, പുഷ്പ, ലീന, ഡ്രൈവർ ജിക്സൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ 11.30 ഓടെ ആയിരുന്നു അപകടം.