കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6 ന് സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മദിനത്തോടനുബന്ധിച്ച് പുസ്തക ചർച്ച നടത്തും. ബംഗാളി സാഹിത്യകാരനായ മണിശങ്കർ മുഖർജി രചിച്ച ' അറിയപ്പെടാത്ത വിവേകാനന്ദൻ' ഡി .ഗോപിനാഥൻ നായർ പുസ്തകാവതരണം നടത്തും. പി. എസ്. അനിരുദ്ധൻ ആമുഖ പ്രഭാഷണം, സി.ആർ.സദാനനൻ അദ്ധ്യക്ഷത വഹിക്കും.