നെടുമ്പാശേരി: കുന്നുകര സ്‌കിൽ ഡെവലപ്പ്‌മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ സഹകരണസംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് ജയം. ഒൻപത് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴുസീറ്റിൽ കോൺഗ്രസും രണ്ട് സീറ്റിൽ എൽ.ഡി.എഫും വിജയിച്ചു.

പി.ഡി. ജോസി, പി.ടി. ജോർജ്, സുധീഷ് വെളിയത്ത്, ടി.കെ. അജികുമാർ, റൂബി ബേബി, സിമി നാസർ, ഷെമീന അമീർ (എല്ലാവരും കോൺഗ്രസ്), എൻ.വി. ദിലീപ്കുമാർ (സി.പി.ഐ), സി.വി. ബിജീഷ് (സി.പി.എം) എന്നിവരാണ് വിജയിച്ചത്. 229 വോട്ടർമാരിൽ 220 പേരും വോട്ട് രേഖപ്പെടുത്തി. 96 ശതമാനമായിരുന്നു പോളിംഗ് .