പിറവം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് നടന്ന പി.ടി. തോമസ് അനുസ്മരണം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹക സമിതിഅംഗം അഡ്വ.ജെയ്സൺ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ കെ.ആർ. പ്രദീപ്‌കുമാർ, അഡ്വ. റീസ് പുത്തൻവീട്ടിൽ, വേണു മുളന്തുരുത്തി, നഗരസഭാ മുൻ ചെയർമാൻ സാബു കെ. ജേക്കബ്, മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം,ബ്ലോക്ക് വൈസ് പ്രസിഡന്റ് അരുൺ കല്ലറക്കൽ, സെക്രട്ടറി ഷീല ബാബു തുടങ്ങിയവർ സംസാരിച്ചു.