
കൊച്ചി: നടൻ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി (രണ്ട് ) രേഖപ്പെടുത്തും. പിന്നീടു മാറ്റിപ്പറയാതിരിക്കാനാണിത്. കേസിലെ സാക്ഷികൾ പലരും നേരത്തേ കൂറുമാറിയത് പ്രോസിക്യൂഷനു തിരിച്ചടിയായിരുന്നു.
æ പൾസർ സുനിയെ ചോദ്യം ചെയ്യും
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നു. ഇതിനായി വിചാരണക്കോടതിയെ സമീപിക്കും. സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലും ഹോട്ടലിലും കണ്ടിട്ടുണ്ടെന്ന് സുനി പറഞ്ഞതിന്റെ ഫോൺ ശബ്ദരേഖയും പുറത്തു വന്നിരുന്നു.