vhssmarady
മാറാടി ഗ്രാമപഞ്ചായത്തിലെ ഗ്രാമ സഭയിൽ നിരീക്ഷകരായി പങ്കെടുക്കുന്ന ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടന്ന ഗ്രാമസഭകളിൽ ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെ വോളന്റിയർമാരും അദ്ധ്യാപകരും പങ്കെടുത്തു. ഗ്രാമസഭയുടെ അധികാര അവകാശങ്ങൾ മനസിലാക്കിയും സാമൂഹികപ്രശ്നങ്ങളിൽ ഇടപെട്ടും പ്രാദേശികഭരണ സംവിധാനം കാര്യക്ഷമമാക്കുന്ന പ്രക്രിയയിൽ വിദ്യാർത്ഥികളും പങ്കാളികളായി. കായനാട് ഇ.എ ഇമ്മാനുവൽ യു.പി സ്കൂളിൽ നടന്ന രണ്ടാം വാർഡിലെയും ഈസ്റ്റ് മാറാടി സ്കൂളിൽ നടന്ന ഒൻപതാം വാർഡിലെയും ഗ്രാമസഭകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഉത്ഘാടനം ചെയ്തു. കെ. കരുണാകരൻ സാംസ്കാരികാലയത്തിൽ നടന്ന പത്താംവാർഡിലെ ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. ജോളി, ജിഷ ജിജോ, സിജി ഷാമോൻ, ഡോ. അബിത രാമചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, അദ്ധ്യാപകരായ പൗലോസ് ടി , വിനോദ് ഇ.ആർ, വിദ്യാർത്ഥികളായ എൽദോസ് ഇ.കെ, കാർത്തിക്, അഭിജിത്ത് ബിജു, ആകാശ് സാബു, ലയ എം. ബിനോയി, ആൻ മേരി, അബിത എം. പ്രദീപ്, ഹരിപ്രസാദ് സി.ആർ, മുഹമ്മദ് സഹൽ തുടങ്ങിയവർ പങ്കെടുത്തു.