മൂവാറ്റുപുഴ: മഹാത്മാഗാന്ധി സർവ്വകലാശാല നടത്തിയ ബിരുദാനന്തരബിരുദ പരീക്ഷയിൽ ഇരുപത് റാങ്കുകളുമായി മൂവാറ്റുപുഴ നിർമ്മല കോളേജ് മികവ് വീണ്ടും തെളിയിച്ചു. കഴിഞ്ഞ നാക് അക്രഡിറ്റേഷനിൽ എ + + നേടി അഫിലിയേറ്റഡ് കോളേജുകളുടെ ഗണത്തിൽ ഇന്ത്യയിൽ ഒന്നാമത്തെത്തിയ നിർമ്മല കോളേജ് മഹാത്മാഗാന്ധി സർവ്വകലാശാലയിലെ മികച്ച വിജയ ശതമാനമുള്ള കലാലയമാണ്.
എം.എസ് സികെമിസ്ട്രിയിൽ ഹെൽനാ ലിസ്റ്റൺ രണ്ടാംറാങ്കും അനു മാനുവൽ നാലാംറാങ്കും ജോസഫ് കെ. തെങ്ങനൽ പത്താംറാങ്കും കരസ്ഥമാക്കി. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഷാരോൺ റോയി, ജീവ ജിൻസൺ, അഞ്ജു വി. എസ്., തെരേസ് ബേബി, ബിബിന ഷാജഹാൻ, നീബ ടോണി, പാർവതി പി. എസ്., അലീന വിനു എന്നിവർ യഥാക്രമം രണ്ടുമുതൽ ഒമ്പപതുവരെയുള്ള റാങ്കുകൾ നേടി. ഹിന്ദി വിഭാഗത്തിൽ സുമീന സലിം (നാലാംറാങ്ക്) ശ്രീദേവി എസ് (അഞ്ചാംറാങ്ക്) ആൻമരിയ ബെന്നി, അഞ്ജു ബിജു എന്നിവർ എട്ടാംറാങ്കും നേടി. ജന്തുശാസ്ത്ര വിഭാഗത്തിൽ ജിത്തു ജേക്കബ്, ആനന്ദ് കെ. എസ്., സുഹൈല പി. ബാവു എന്നിവർ യഥാക്രമം രണ്ടും ആറും ഏഴും റാങ്കുകൾ കരസ്ഥമാക്കി. മലയാളത്തിൽ ദേവികയും ടൂറിസത്തിൽ ആനന്താ തെരേസും ആറാം റാങ്ക് നേടി. മികവുറ്റ അദ്ധ്യാപനത്തിന്റെയും കൃത്യമായ അക്കാഡമിക് പ്രവർത്തനങ്ങളുടെയും തെളിവാണ് റാങ്ക് നേട്ടമെന്ന് കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടവും പ്രിൻസിപ്പൽ ഡോ. കെ.വി. തോമസും പറഞ്ഞു.