anwarsadath-mla
നാഷണൽ എക്‌സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൈനീകരെ ആദരിക്കൽ ചടങ്ങും കുടുംബസംഗമവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നാഷണൽ എക്‌സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ കമ്മിറ്റി 1962, 1965, 1971 യുദ്ധങ്ങളിൽ പങ്കെടുത്ത ആലുവ മേഖലയിലുള്ള വീരസൈനികരെ ആദരിച്ചു. ആദരിക്കലും ഇതോടനുബന്ധിച്ച് നടന്ന കുടുംബസംഗമവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ മുഖ്യാതിഥിയായിരുന്നു. അഖിലേന്ത്യാ സീനിയർ വൈസ് ചെയർമാൻ വി.എസ്. ജോൺ, സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. പ്രതാപൻ, ജില്ലാ സെക്രട്ടറി കെ.കെ. ശിവൻ, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് വത്സല നരേന്ദ്രനാഥ്, സെക്രട്ടറി ടി.പി. ശ്രീകുമാർ, കെ.യു. സെബാസ്റ്റ്യൻ, കെ. ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി സി.എസ്. അജിതൻ, വൈസ് പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.