 
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട മുള്ളംകുഴിയിൽ ഡി.വൈ.എഫ്.ഐ നേതാവ് ബി.ജെ.പിയിൽ ചേർന്നത് നേതൃത്വത്തിന് തിരിച്ചടിയായി. ഡി.വൈ.എഫ്.ഐ മുള്ളംകുഴി യൂണിറ്റ് പ്രസിഡന്റ് സതീഷ് പുത്തൻപുരയാണ് പ്രാദേശിക സി.പി.എം നേതൃത്വത്തോടുള്ള നീരസത്തെത്തുടർന്ന് ഡി.വൈ.എഫ്.ഐ വിട്ടത്.
നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന സതീഷ് സമീപകാലത്താണ് സി.പി.എമ്മിൽ ചേർന്നത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാറിന്റെ നേൃത്വത്തിൽ സതീഷിനെ ഷാൾ അണിയിച്ച്സ്വീകരിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, നേതാക്കളയ എം.കെ. ഷിബു, കെ.ആർ. റെജി, ബേബി നമ്പേലി, എം.കെ. വിജയൻ എന്നിവർ സംസാരിച്ചു.