
കൊച്ചി: കായിക സംഘടനകളുടെ പേരിനൊപ്പം കേരളയെന്നു ചേർക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരള ഡെഫ് ക്രിക്കറ്റ് അസോസിയേഷനെന്ന പേരിൽ ബധിരരുടെ ക്രിക്കറ്റ് സംഘടനയുടെ രജിസ്ട്രേഷൻ അപേക്ഷ ലഭിച്ചാൽ പരിഗണിക്കണമെന്ന ഉത്തരവിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. കേരള എന്നു ചേർത്ത് രജിസ്ട്രേഷൻ നൽകാനാവില്ലെന്ന കോഴിക്കോട് ജില്ലാ രജിസ്ട്രാറുടെ നിലപാടിനെതിരെ അസോസിയേഷൻ പ്രസിഡന്റ് കെ. റിയാസുദ്ദീൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് പരിഗണിച്ചത്.