
പള്ളുരുത്തി: വിവേകാനന്ദ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ വിവേകാനന്ദ ജയന്തിയാഘോഷം നടത്തി. ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വിവേകാനന്ദ സേവാസമിതി പ്രസിഡന്റ് നന്ദകുമാർ അദ്ധ്യക്ഷനായി. പള്ളുരുത്തിയിൽ കഴിഞ്ഞ ആറു വർഷക്കാലമായി സേവനരംഗത്ത് പ്രവർത്തിക്കുകയാണ് വിവേകാനന്ദ സേവാസമിതി. കഴിഞ്ഞവർഷമാണ് വിവേകാനന്ദ സ്വാമിയുടെ പൂർണ്ണകായ പ്രതിമ പള്ളുരുത്തി വാട്ടർ ലാൻഡ് റോഡിനു സമീപം വിവേകാനന്ദ് നഗറിൽ സ്ഥാപിക്കുന്നത്. ആഘോഷ പരിപാടിയുടെ ഭാഗമായി പ്രതിമയിൽ നവിൻ നായിക് പൂമാല അണിയിച്ചു. പി.കെ. രവീന്ദ്രൻ, നിത്യാനന്ദ പ്രഭു തുടങ്ങിയവർ ഭദ്രദീപം തെളിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് അദ്ധ്യക്ഷൻ ടി. പി. പത്മനാഭൻ വിവേകാനന്ദ സന്ദേശം നൽകി. പി.പി. മനോജ്, പി.വി. ജയകുമാർ, എ.കെ. അജയകുമാർ, ഇ.വി. ഗോവിന്ദൻ, മുരുകരാജ്, കണ്ണൻ മോഹൻദാസ്, എം.എച്ച്. ഭഗവത് സിംഗ്, രാജേഷ് മോഹൻ, എ.ആർ. അശോകൻ, ഗണേഷ്‌കുമാർ, വാസുദേവ റാവു, എം.ആർ. സുഭാഷ്, കെ.വിശ്വനാഥൻ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.