doctor

കൊ​ച്ചി​:​ ​പ​തി​നൊ​ന്നാം​ ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണ​ ​ഉ​ത്ത​ര​വ് ​അ​നു​സ​രി​ച്ച് ​ഡോ​ക്ട​ർ​മാ​രു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യും​ ​അ​വ​ഗ​ണി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​സ​ർ​ക്കാ​ർ​ ​ഡോ​ക്ട​ർ​മാ​ർ​ ​18​ന് ​കൂ​ട്ട​ ​അ​വ​ധി​യെ​ടു​ക്കു​മെ​ന്ന് ​കേ​ര​ള​ ​ഗ​വ​ൺ​മെ​ന്റ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര​ ​ചി​കി​ത്സ,​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗം,​ ​ലേ​ബ​ർ​ ​റൂം​ ​എ​ന്നി​വ​യെ ​ ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​കൂ​ട്ട​ ​അ​വ​ധി​ ​പ്ര​തി​ഷേ​ധ​ ​സ​മ​ര​ ​പ്ര​ചാ​ര​ണ​ത്തി​ന് ​കാ​സ​ർ​കോ​ട്ട് ​ നിന്നാ​രം​ഭി​ച്ച​ ​വാ​ഹ​ന​ജാ​ഥ​ ​​​ ​ജി​ല്ല​യി​ൽ​ ​പ​ര്യ​ട​നം​ ​ന​ട​ത്തി.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​മ​ദ്ധ്യ​മേ​ഖ​ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​സു​നി​ൽ​ ​പി.​കെ.,​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​സി​റി​ൽ​ ​ജി.​ ​ചെ​റി​യാ​ൻ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​പ്ര​ശാ​ന്ത് ​കെ.​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.