ആലുവ: ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ആലുവ താലൂക്ക് സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി മുഖ്യാതിഥിയായി. മുനിസിപ്പൽ കൗൺസിലർ എൻ. ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് കെ.വി. സജി, സനൽകുമാർ, ടി.എ. നജീബ്, കെ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എസ്. സുധീർ (പ്രസിഡന്റ്), വി.ജി. ജോസ് (സെക്രട്ടറി), ബിന്ദു രതീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.