v-d-satheesan

കൊച്ചി: ഇടുക്കിയിലെ ദൗർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ സി.പി.എമ്മിന്റെ ഒത്താശയോടെ കൊലക്കേസ് പ്രതികൾ ഉൾപ്പെടെ ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ക്രിമിനലുകൾ ആയുധം താഴെവയ്ക്കാനും അവരെ ജയിലിലേക്ക് തിരിച്ചയയ്ക്കാനും മുഖ്യമന്ത്രി നിർദ്ദേശിക്കണം. എസ്.എഫ്.ഐ പ്രവർത്തകന്റെ വിലാപയാത്രയ്ക്കിടെ കണ്ണൂരിൽ വ്യാപക അക്രമമുണ്ടായി. കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകമായ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ 150 മുതൽ 291 ദിവസം വരെ പരോൾ കിട്ടി ക്വട്ടേഷനുകൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകുകയാണ്.

മുഖ്യമന്ത്രി ഒന്നിനെക്കുറിച്ചും സംസാരിക്കില്ല, നിയമസഭയിൽ ചർച്ച ചെയ്യില്ല. രാഷ്ട്രീയപ്പാർട്ടികളോടോ മാദ്ധ്യമങ്ങളോടോ അദ്ദേഹം സംസാരിക്കില്ല. സമ്പന്നരോടും പൗരപ്രമുഖരോടും മാത്രമാണ് സംസാരം. കെ-റെയിലിന് കേന്ദ്രാനുമതി കിട്ടിയെന്ന് പാർട്ടി പ്രസിദ്ധീകരണത്തിൽ മുഖ്യമന്ത്രി എഴുതിയാൽ പോരാ, ജനങ്ങളോട് പറയണം. ഏത് വകുപ്പിൽ നിന്നാണ് അനുമതി കിട്ടിയതെന്ന് വ്യക്തമാക്കണം. സി.പി.എം സമ്മേളനം കഴിഞ്ഞാൽ കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരും. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ചത് പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണെന്നും സതീശൻ കുറ്റപ്പെടുത്തി.

 മു​ഖ്യ​മ​ന്ത്രി​​​ക്കും​ ​മ​ന്ത്രി​​​മാ​ർ​ക്കും ധി​​​ക്കാ​ര​ ​ഭാ​ഷ:ചെ​ന്നി​​​ത്തല

തി​​​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​​​ക്കും​ ​മ​ന്ത്രി​​​മാ​ർ​ക്കും​ ​ധി​​​ക്കാ​ര​ത്തി​​​ന്റെ​ ​ഭാ​ഷ​യേ​ ​അ​റി​​​യൂ​വെ​ന്ന് ​മു​ൻ​ ​പ്ര​തി​​​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​​​ത്ത​ല​ ​പ​റ​ഞ്ഞു. എ​ന്തു​ ​വ​ന്നാ​ലും​ ​ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് ​അ​വ​ർ​ ​വി​​​വാ​ദ​ ​വി​​​ഷ​യ​ങ്ങ​ളി​​​ൽ​ ​പ്ര​തി​​​ക​രി​​​ക്കു​ന്ന​തെ​ന്നും​ ​ഖാ​ദ​ർ​ ​ക​മ്മി​​​റ്റി​
റി​​​പ്പോ​ർ​ട്ടി​​​നെ​തി​​​രെ​ ​പൊ​തു​വി​​​ദ്യാ​ഭ്യാ​സ​ ​സ​മി​​​തി​യു​ടെ​​​ ​(​പി​​.​വി​​.​എ​സ്.​എ​സ്)​ ​ആ​ഭി​​​മു​ഖ്യ​ത്തി​​​ൽ​ ​ന​ട​ത്തി​​​യ​ ​സെ​ക്ര​ട്ടേ​റി​​​യ​റ്റ് ​ധ​ർ​ണ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യ​വെ​ ​അ​ദ്ദേ​ഹം​പ​റ​ഞ്ഞു.​ ​മു​ൻ​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​സി.​ ​ര​വീ​ന്ദ്ര​നാ​ഥ് ​മാ​റ്റി​വ​ച്ച​ ​റി​പ്പോ​ർ​ട്ടാ​ണ് ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​തി​ക​ച്ചും​ ​തു​ഗ്ള​ക് ​സ​മീ​പ​ന​മാ​ണി​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.
സം​ര​ക്ഷ​ണ​സ​മി​​​തി​​​ ​ചെ​യ​ർ​മാ​ൻ​ ​എം.​ ​സ​ലാ​ഹു​ദ്ദീ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ച​ട​ങ്ങി​​​ൽ​ ​എം.​എ​ൽ.​എ​ ​കെ.​പി​​.​എ​ ​മ​ജീ​ദ്,​ ​ആ​ർ.​എ​സ്.​പി​​​ ​ദേ​ശീ​യ​ ​സ​മി​​​തി​​​ ​അം​ഗം​ ​ബാ​ബു​ ​ദി​​​വാ​ക​ര​ൻ,​ ​കെ.​പി​​.​എ​സ്.​ടി​​.​എ​ ​നേ​താ​വ് ​സി​​.​ ​പ്ര​ദീ​പ്,​ ​അ​ഹ​മ്മ​ദ് ​(​കെ.​എ​സ്.​ടി​​.​യു​),​ ​ഡോ.​ ​എ​ൻ.​ഐ​ ​സു​ധീ​ഷ് ​(​കെ.​എ.​ടി​​.​എ​),​ ​എ​സ്.​ ​മ​നോ​ജ് ​(​എ.​എ​ച്ച്.​എ​സ്.​ടി​​.​എ​),​ ​സം​ര​ക്ഷ​ണ​സ​മി​​​തി​​​ ​ജ​ന​റ​ൽ​ ​ക​ൺ​​​വീ​ന​ർ​ ​ആ​ർ.​ ​അ​രു​ൺ​​​കു​മാ​ർ,​ ​ട്ര​ഷ​റ​ർ​ ​എ.​വി​​​ ​ഇ​ന്ദു​ലാ​ൽ​ ​തു​ട​ങ്ങി​​​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

 പ്ര​തി​ക​രി​ക്കാ​തെ ഉ​മ്മ​ൻ​ ​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ടു​ക്കി​യി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ദ്യാ​ർ​ത്ഥി​ ​ധീ​ര​ജി​ന്റെര​ക്ത​സാ​ക്ഷി​ത്വം​ ​സി.​പി.​എം​ ​ഇ​ര​ന്നു​ ​വാ​ങ്ങി​യ​താ​ണെ​ന്ന​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ന്റെ​ ​പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ത്തി​ൽ​ ​നി​ന്ന് ​ഉ​മ്മ​ൻ​ ​ചാ​ണ്ടി ഒ​ഴി​ഞ്ഞു​ ​മാ​റി.
ഓ​രോ​ന്ന് ​ഓ​രോ​രു​ത്ത​രു​ടെ​ ​ഭാ​ഷ​യ​ല്ലേ​ ​എ​ന്ന് ,​ഇ​തേ​ക്കു​റി​ച്ച് ​വാ​ർ​ത്താ​ലേ​ഖ​ക​ർ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ,​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​സു​ധാ​ക​ര​നെ​ ​ഒ​റ്റ​പ്പെ​ടു​ത്തി​ ​ആ​ക്ര​മി​ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ഇ​ടു​ക്കി​ ​സം​ഭ​വ​ത്തി​ന് ​വേ​റൊ​രു​ ​വ്യാ​ഖ്യാ​നം​ ​ന​ൽ​കാ​നാ​കു​മോ​?​ ​അ​വി​ടെ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​യെ​ന്നാ​ണ് ​പൊ​ലീ​സ് ​റി​പ്പോ​ർ​ട്ട്.​ ​എ​ന്താ​യാ​ലും​ ​നി​ർ​ഭാ​ഗ്യ​ക​ര​മാ​യ​ ​സം​ഭ​വ​മാ​ണു​ണ്ടാ​യ​ത്.​ ​ഒ​രി​ക്ക​ലും​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാൻഎ​ല്ലാ​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും​ ​സ​ഹ​ക​രി​ക്ക​ണം.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​മി​ല്ലാ​ത്ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​അ​ക്ര​മ​ങ്ങ​ൾ​ ​ന​ട​ക്കു​ക​യാ​ണ്.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നെ​ ​ഇ​ങ്ങ​നെ​ ​ആ​ക്ഷേ​പി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടി​ല്ല​-​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​പ​റ​ഞ്ഞു.

 കോ​ൺ​ഗ്ര​സി​ന്റെ​ ​കൊ​ല​പാ​ത​ക​ ​രാ​ഷ്ട്രീ​യ​ത്തെ വെ​ള്ള​പൂ​ശ​രു​ത്:​ ​എ​സ്.​എ​ഫ്.ഐ

കോ​ൺ​ഗ്ര​സി​ന്റെ​ ​കൊ​ല​പാ​ത​ക​ ​രാ​ഷ്ട്രീ​യ​ത്തെ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വെ​ള്ള​പൂ​ശ​രു​തെ​ന്ന് ​എ​സ്.​എ​ഫ്.​ഐ​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​വി.​പി.​ ​സാ​നു​ ​പ​റ​ഞ്ഞു.​ ​എ​ന്ത​ക്ര​മം​ ​ന​ട​ത്തി​യാ​ലും​ ​സം​ര​ക്ഷി​ക്ക​പ്പെ​ടും​ ​എ​ന്ന​ ​ബോ​ധ​മാ​ണ് ​കോ​ൺ​ഗ്ര​സി​നെ​ ​ന​യി​ക്കു​ന്ന​തെ​ന്നും​ ​ക​ണ്ണൂ​രി​ൽ​ ​ന​ട​ന്ന​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ദേ​ഹ​ ​പ​റ​ഞ്ഞു.​ ​ധീ​ര​ജി​ന്റെ​ ​കൊ​ല​പാ​ത​ക​ത്തെ​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​നി​ര​ന്ത​രം​ ​ന്യാ​യീ​ക​രി​ക്കു​ന്ന​ത് ​അ​തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​ധീ​ര​ജി​ന്റെ​ത് ​ആ​സൂ​ത്രി​ത​ ​കൊ​ല​പാ​ത​ക​മാ​ണ്.​ ​എ​സ്.​ഡി.​പി.​ഐ​ ​പോ​ലു​ള്ള​ ​സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന് ​ആ​യു​ധ​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​യാ​ളാ​ണ് ​ധീ​ര​ജി​നെ​യും​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ​യും​ ​കു​ത്തി​യ​ത്.​ ​മൂ​ന്നു​പേ​ർ​ക്കും​ ​ഇ​ട​നെ​ഞ്ചി​ലാ​ണ് ​കു​ത്തേ​റ്റ​ത്.​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കൊ​ല​യാ​ളി​ ​സം​ഘ​ങ്ങ​ൾ​ക്കേ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യൂ.​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ള​ജി​ൽ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​വി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​തും​ ​ഇ​തേ​ ​രീ​തി​യി​ലാ​ണ്.​ ​എ​സ്.​ഡി.​പി.​ഐ​യും​ ​ജ​മാ​ ​അ​ത്തെ​ ​ഇ​സ്ലാ​മി​യു​മാ​ണ് ​കു​റ​ച്ചു​കാ​ല​മാ​യി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ന​യ​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​കോ​ൺ​ഗ്ര​സി​ന​ക​ത്തെ​ ​ക്രി​മി​ന​ലു​ക​ൾ​ക്ക് ​എ​സ്.​ഡി.​പി.​ഐ​ ​പ​രി​ശീ​ല​നം​ ​കൊ​ടു​ക്കു​ന്ന​താ​യും​ ​അ​ദ്ദേ​ഹം​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​കോ​ൺ​ഗ്ര​സ് ​-​ ​കെ.​എ​സ്.​യു​ ​കൊ​ല​പാ​ത​ക​ ​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​ ​നാ​ളെ​ ​രാ​വി​ലെ​ 11​ന് ​സം​സ്ഥാ​ന​ത്തെ​ ​മു​ഴു​വ​ൻ​ ​ഏ​രി​യാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​പ്ര​തി​രോ​ധ​ ​സ​ദ​സ് ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ ​വി.​പി.​ ​സാ​നു​ ​അ​റി​യി​ച്ചു.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​വി.​എ.​ ​വി​നീ​ഷ്,​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യം​ഗം​ ​എ.​പി.​ ​അ​ൻ​വീ​ർ,​ ​ആ​ദ​ർ​ശ് ​എം.​ ​സ​ജി,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഷി​ബി​ൻ​ ​കാ​നാ​യി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.