കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ ഗ്രാമസഭകൾ നാളെമുതൽ 16 വരെ നടക്കും. കരിമുഗൾ സൗത്ത് വാർഡ് ഗ്രാമസഭ നാളെ രാവിലെ 10.30ന് കരിമുഗൾ മിനി സ്റ്റേഡിയത്തിൽ നടക്കും. 15ന് ബ്രഹ്മപുരം വൈകിട്ട് 4ന് ജെ.ബി.എസ് ബ്രഹ്മപുരത്തും പീച്ചങ്ങച്ചിറ വൈകിട്ട് 3ന് കരിമുഗൾ കമ്മ്യൂണിറ്റിഹാളിലും വടയമ്പാത്തുമല 3ന് മൈതാൽ സാംസ്കാരിക നിലയത്തിലും വേളൂർ വൈകിട്ട് 4ന് വേളൂർ സാംസ്കാരിക നിലയത്തിലും പുളിയാമ്പിള്ളിമുഗൾ പുളിയാമ്പിള്ളിമുഗൾ ഓപ്പൺ എയർ സ്റ്റേഡിയത്തിലും നടക്കും. 16ന് കരിമുഗൾ നോർത്ത് വാർഡ് സഭ വൈകിട്ട് 3ന് കരിമുഗൾ കമ്മ്യൂണിറ്റിഹാൾ, രാമല്ലൂർ 4ന് ജെ.ബി.എസ് കുറ്റ, കാണിനാട് 2ന് കുറ്റ കമ്മ്യൂണിറ്റിഹാൾ, രാജർഷി 3ന് വടവുകോട് വൈ.എം.സി.എ, വടവുകോട് 2 ന് ഗവ.എൽ.പി.എസ് വടവുകോട്, പുത്തൻകുരിശ് രാവിലെ 10ന് പുത്തൻകുരിശ് പഞ്ചായത്തോഫീസ്, വരിക്കോലി 11ന് നീർമ്മേൽ എസ്.സി തൊഴിൽപരിശീലനകേന്ദ്രം, പുറ്റുമാനൂർ 2 ന് ഗവ.യു.പി.എസ് പുറ്റുമാനൂർ, അമ്പലമേട് 3ന് കുഴിക്കാട് ഷോപ്പിംഗ് കോംപ്ളക്സ്, അടൂർ 4ന് ഏറ്റിക്കര അങ്കണവാടി, ഫാക്ട് 4ന് ഫാക്ട് ഫിലിംക്ളബിലും നടക്കും.