കോലഞ്ചേരി: ഐരാപുരം അംബികാമഠം ദേവീക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം നാളെ നടക്കും. രാവിലെ 5ന് ഗണപതിഹോമം, പതിവുപൂജകൾ, 12.30ന് പൈതലൂട്ട്, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6ന് ദീപാരാധന, 7.30ന് താലപ്പൊലിയും നടക്കും.