പറവൂർ: കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവത്തിന് നാളെ (വെള്ളി) കൊടിയേറും. രാവിലെ 5ന് നിർമ്മാല്യദർശനം, 5.30ന് മഹാഗണപതിഹോമം, 8ന് ലളിതസഹസ്രനാമാർച്ചന, 10ന് കാളികുളങ്ങര ക്ഷേത്രം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ ശാന്തിയജ്ഞം, 5.30ന് കൊടിമരം മുറിക്കൽ, 7ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ കാർമികത്വത്തിൽ കൊടിയേറ്റം, രാത്രി 8.15ന് കൊടിക്കൽപറ, 8.45ന് അഭിഷേകം, വിശേഷാൽപൂജ, 9.30 ന് പുറത്തേക്കെഴുന്നള്ളിപ്പ് താലം. 15ന് രാവിലെ 5ന് മഹാഗണപതിഹോമം 7ന് പന്തീരടിപൂജ, നടയ്ക്കൽ കലംപൂജ, വൈകിട്ട് 7ന് സർവൈശ്വര്യപൂജ.