പറവൂർ: മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മകര തൈപ്പൂയ മഹോത്സവം നാളെ (വെള്ളി) തുടങ്ങും. രാവിലെ 5.45ന് ഗണപതിഹോമം, 6ന് നാമജപം, 7ന് നാരായണീയം, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് 7ന് ഭജന. 15ന് വൈകിട്ട് 6ന് ചുറ്റുവിളക്ക്. 16ന് രാവിലെ 9ന് കലശംവഴിപാട്, വൈകിട്ട് 6ന് ചുറ്റുവിളക്ക്, വെടിക്കെട്ട്. 17ന് രാവിലെ 7 ന് സ്കന്ദപുരാണ പാരായണം. തൈപ്പൂയ മഹോത്സവദിനമായ 18ന് രാവിലെ 5ന് അഷ്ടാഭിഷേകം, 5.30ന് ഗണപതിഹോമം 7 മുതൽ 11 വരെ വിവിധ കാവടിസംഘങ്ങളുടെ കാവടിയാട്ടം, 11.30ന് കൈമുദ്രകാവടി അഭിഷേകം, വൈകിട്ട് 4.30മുതൽ 6വരെ കാഴ്ചശ്രീബലി, തുടർന്ന് ഗാനമേള, 6.30മുതൽ ഭസ്മക്കാവടിയാട്ടം, രാത്രി 8ന് അത്താഴപൂജ, 10ന് വിളക്കിനെഴുന്നള്ളിപ്പ്.