അങ്കമാലി: കറുകുറ്റി പന്തക്കൽ കെ.പി.ജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കവി കെ.പി.ജിയുടെയും വായനശാലാ മുൻ സെക്രട്ടറി പി.വി. ജോയിയുടെയും അനുസ്മരണം സംഘടിപ്പിച്ചു പാറക്കടവ് ഗ്രാമപഞ്ചായത്ത് അംഗം ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.ആർ. ബാബു അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻറ് സെക്രട്ടറി കെ.പി. റെജിഷ്, കെ.കെ. ഗോപി, റോസിലി മൈക്കിൾ, കെ.കെ. മുരളി, കെ.ജി. നാരായണൻ, എ.എസ്. സുനിൽ, സി.ആർ. ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.