vatheka-

പ​റ​വൂ​ർ​:​ ​കേ​ൾ​ക്കു​ന്ന​തും​ ​വാ​യി​ക്കു​ന്ന​തും​ ​മ​ന​സി​ൽ​ ​പ​തി​പ്പി​ച്ച് ​ക്ര​മം​ ​തെ​റ്റാ​തെ​ ​പ​റ​യു​ന്ന​ ​ര​ണ്ടാം​ ​ക്ളാ​സു​കാ​രി​യാ​യ​ ​വേ​ദി​ക​ ​ഇ​ന്ത്യ​ ​ബു​ക്ക് ​ഒ​ഫ് ​റെ​ക്കാ​​ഡി​ൽ​ ​ഇ​ടം​നേ​ടി.​ ​ര​സ​ത​ന്ത്ര​ത്തി​ലെ​ ​നൂ​റ് ​മൂ​ല​ക​ങ്ങ​ളു​ടെ​ ​പേ​രു​ക​ൾ,​ ​ഇ​ന്ത്യ​യി​ലെ​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​മാ​ർ,​ ​കേ​ര​ള​ത്തി​ലെ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​മാ​ർ,​ ​സം​സ്ഥാ​ന​ങ്ങ​ൾ,​ ​കേ​ന്ദ്ര​ ​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ ​ഇ​വ​യെ​ല്ലാം​ ​ക്ര​മം​ ​തെ​റ്റാ​തെ​ ​വേ​ദി​ക​ ​പ​റ​യും.​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​ ​ജീ​വ​ന​ക്കാ​ര​നാ​യ​ ​തു​രു​ത്തി​പ്പു​റം​ ​കു​ണ്ടോ​ട്ടി​ൽ​ ​വി​മ​ലി​ന്റെ​യും​ ​വീ​ട്ട​മ്മ​യാ​യ​ ​ദി​വ്യ​യു​ടെ​യും​ ​ഏ​ക​ ​മ​ക​ളാ​ണ് ​വേ​ദി​ക.​ ​ലോ​ക് ഡൗ​ൺ​ ​കാ​ല​ത്താ​ണ് ​വേ​ദി​ക​യി​ലെ​ ​ക​ഴി​വ് ​അ​മ്മ​ ​തി​രി​ച്ച​റി​യു​ന്ന​ത്.​ ​പ​റ​ഞ്ഞു​ ​കൊ​ടു​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ഓ​ർ​മ്മ​യി​ൽ​ ​സൂ​ക്ഷി​ക്കാ​നും,​ ​അ​ടു​ക്കും​ ​ചി​ട്ട​യോ​ടെ​ ​തി​രി​ച്ചു​ ​പ​റ​യാ​നും​ ​വേ​ദി​ക​യ്ക്ക് ​ക​ഴി​യും.