അങ്കമാലി: ടെൽക്ക് എംപ്ലോയീസ് കാന്റീൻ സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.ഐ.ടി.യു പാനലിന് എല്ലാസീറ്റിലും വിജയം. ഐ.എൻ.ടി.യു.സി പാനലിനെയാണ് പരാജയപെടുത്തിയത്. ബിജു പോൾ, സി.വി. വിജേഷ്‌, പി. ഷിധിൻ, ദിവ്യ ആർ. നായർ, സിനി റപ്പായി, പി. സ്മിത, സി.കെ. പ്രിൻസ് എന്നിവരെ തിരഞ്ഞെടുത്തു. അനുമോദന യോഗത്തിൽ ടെൽക്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ഒ.പി. റിജേഷ്, പ്രസിഡന്റ് കെ.ജെ. ആന്റണി ജോംസൺ, പി.ഡി. പൗലോസ്, പി.കെ. റഷീദ് എന്നിവർ സംസാരിച്ചു.