 
പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ആറാംവാർഡിലെ ഫ്രണ്ട്‌സ് റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കമലസദാനന്ദൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എസ്. പ്രശാന്ത്, എം.എസ്. റെജി, ഷെറീന അബ്ദുൽകരിം, അഡ്വ. സജീവൻ തുടങ്ങിയവർ പങ്കെടുത്തു. 2016-17 വർഷത്തെ എം.എൽ.എയുടെ പ്രത്യേകവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 3.90 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മിച്ചത്.