k-rail

കൊച്ചി: സിൽവർലൈൻ നടപ്പാക്കേണ്ടത് ജനങ്ങളോട് പോർവിളിച്ചല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, തത്ത്വത്തിലുള്ള അംഗീകാരം മാത്രം ലഭിച്ച പദ്ധതിക്കു വേണ്ടി 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം എങ്ങനെ നടപടി സാദ്ധ്യമാകുമെന്നും ചോദിച്ചു.

സാമൂഹ്യാഘാത പഠനം നടത്താൻ സർവ്വേ നിയമങ്ങൾക്ക് വിരുദ്ധമായി കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്‌ണനും മറ്റും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.

പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് റെയിൽവേ പറയുമ്പോഴും രേഖകൾ ഹാജരാക്കിയിട്ടില്ല. കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രധാനമാണെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ച്, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹാജരായി നിലപാടറിയിക്കാൻ നിർദ്ദേശിച്ചു. പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്.

വലിയ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്താനാവില്ല. ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചാൽ വലിയ കല്ലുകൾ സ്ഥാപിക്കാം.

കോൺക്രീറ്റ് കുറ്റി സ്ഥാപിക്കൽ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി തടഞ്ഞ ശേഷം നിയമപ്രകാരമുള്ള കല്ലുകളാണ് സ്ഥാപിക്കുന്നതെന്ന് കെ-റെയിൽ അധികൃതർ വ്യക്തമാക്കി. ഹർജി ജനുവരി 20ന് വീണ്ടും പരിഗണിക്കും.

 കെ-റെയിൽ നേരിട്ട് സർവേ നടത്തരുത്

പദ്ധതിക്കു വേണ്ടി കെ-റെയിൽ നേരിട്ട് സർവ്വേ നടത്തരുതെന്ന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. സർവ്വേ ഉദ്യോഗസ്ഥർക്കാണ് ഇതിനധികാരം. നിയമപ്രകാരമുള്ള കല്ലുകളാണ് സ്ഥാപിക്കേണ്ടത്. കെ-റെയിൽ എന്നു രേഖപ്പെടുത്തിയ 2,834 കോൺക്രീറ്റ് തൂണുകൾ നീക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലെന്തു ചെയ്യാനാവുമെന്ന് അറിയിക്കാനും നിർദ്ദേശിച്ചു.

 വീണ്ടും ഹർജി

കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം കെ-റെയിലിനു വേണ്ടി സർവ്വേ നടത്താൻ വിജ്ഞാപനമിറക്കിയത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് തൃശൂർ സ്വദേശി വി.വി. വർമ്മ ഉൾപ്പെടെ ഹൈക്കോടതിയിൽ ഹർജി നൽകി.

 ​കൊ​ല്ല​ത്തും​ ​പ​ത്ത​നം​തി​ട്ട​യി​ലും സാ​മൂ​ഹ്യാ​ഘാ​ത​ ​പ​ഠ​ന​ത്തി​ന് ​ഉ​ത്ത​ര​വ്

​തി​രു​വ​ന​ന്ത​പു​രം​-​ ​കാ​സ​ർ​കോ​ട് ​സെ​മി​ ​ഹൈ​സ്പീ​ഡ് ​റെ​യി​ൽ​ ​(​സി​ൽ​വ​ർ​ലൈ​ൻ​)​ ​പ​ദ്ധ​തി​ക്കാ​യി​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ൽ​ ​സാ​മൂ​ഹ്യാ​ഘാ​ത​ ​പ​ഠ​നം​ ​ന​ട​ത്താ​ൻ​ ​റ​വ​ന്യൂ​ ​വ​കു​പ്പ് ​വി​ജ്ഞാ​പ​നം​ ​ഇ​റ​ക്കി.

149.428​ ​ഹെ​ക്ട​ർ​ ​ഭൂ​മി​യാ​ണ് ​കൊ​ല്ല​ത്ത് ​ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.​ ​കൊ​ല്ലം,​ ​കൊ​ട്ടാ​ര​ക്ക​ര,​ ​കു​ന്ന​ത്തൂ​ർ​ ​താ​ലൂ​ക്കു​ക​ളി​ലെ​ ​ആ​ദി​ച്ച​ന​ല്ലൂ​ർ,​ ​ചി​റ​ക്ക​ര,​ ​ഇ​ള​മ്പ​ള്ളൂ​ർ,​ ​ക​ല്ലു​വാ​തു​ക്ക​ൽ,​ ​കൊ​റ്റ​ങ്ക​ര,​ ​മീ​നാ​ട്,​ ​മു​ള​വ​ന,​ ​പാ​രി​പ്പ​ള്ളി,​ ​ത​ഴു​ത്ത​ല,​ ​തൃ​ക്കോ​വി​ൽ​വ​ട്ടം,​ ​വ​ട​ക്കേ​വി​ള,​ ​പ​വി​ത്രേ​ശ്വ​രം,​ ​കു​ന്ന​ത്തൂ​ർ,​ ​പോ​രു​വ​ഴി,​ ​ശാ​സ്താം​കോ​ട്ട​ ​വി​ല്ലേ​ജു​ക​ളി​ൽ​ ​നി​ന്നാ​ണ് ​ഭൂ​മി​യേ​റ്റെ​ടു​ക്കു​ക.

പ​ത്ത​നം​തി​ട്ട​യി​ൽ​ 44.717​ഹെ​ക്ട​ർ​ ​ഭൂ​മി​യാ​ണ് ​ഏ​റ്റെ​ടു​ക്കു​ക.​ ​അ​ടൂ​ർ,​ ​കോ​ഴ​ഞ്ചേ​രി,​ ​മ​ല്ല​പ്പ​ള്ളി,​ ​തി​രു​വ​ല്ല​ ​താ​ലൂ​ക്കു​ക​ളി​ലെ​ ​ക​ട​മ്പ​നാ​ട്,​ ​പ​ള്ളി​ക്ക​ൽ,​ ​പ​ന്ത​ളം,​ ​ആ​റ​ന്മു​ള,​ ​ക​ല്ലൂ​പ്പാ​റ,​ ​കു​ന്നം​ന്താ​നം,​ ​ഇ​ര​വി​പേ​രൂ​ർ,​ ​ക​വി​യൂ​ർ,​ ​കോ​യി​പ്രം​ ​വി​ല്ലേ​ജു​ക​ളി​ലെ​ ​ഭൂ​മി​യാ​ണ് ​ഏ​റ്റെ​ടു​ക്കു​ക.​ ​ഇ​വ​യു​ടെ​ ​സ​ർ​വേ​ ​ന​മ്പ​രു​ക​ളും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​മൂ​ന്നു​ ​മാ​സ​ത്തി​ന​കം​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്ക​ണം.

ആ​ല​പ്പു​ഴ,​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​കാ​സ​ർ​കോ​ട്,​ ​ക​ണ്ണൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​പ​ഠ​ന​ത്തി​ന് ​നേ​ര​ത്തേ​ ​വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു.​ ​പ​ദ്ധ​തി​ ​ബാ​ധി​ക്കു​ന്ന​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​എ​ണ്ണം,​ ​ഭൂ​മി​യു​ടെ​ ​അ​ള​വ്,​ ​ഏ​റ്റെ​ടു​ക്കേ​ണ്ട​ ​സ​ർ​ക്കാ​ർ​-​സ്വ​കാ​ര്യ​ ​ഭൂ​മി​ ​എ​ന്നി​വ​യു​ടെ​ ​അ​ള​വ്,​ ​കോ​ള​നി​ക​ൾ,​ ​മ​​​റ്റു​ ​പൊ​തു​ ​ഇ​ട​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​ക​ണ്ടെ​ത്തും.​ ​ഏ​​​റ്റെ​ടു​ക്കു​ന്ന​ ​ഭൂ​മി​ ​കൃ​ത്യ​മാ​യും​ ​പ​ദ്ധ​തി​ക്ക് ​ആ​വ​ശ്യ​മാ​യ​താ​ണോ,​ ​പ​ദ്ധ​തി​ ​എ​ത്ര​ത്തോ​ളം​ ​സാ​മൂ​ഹി​കാ​ഘാ​തം​ ​ഉ​ണ്ടാ​ക്കും,​ ​അ​ത് ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​ചെ​ല​വ് ​എ​ത്ര​ ​തു​ട​ങ്ങി​യ​വ​യും​ ​പ​ഠി​ക്കും.​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ ​ഭൂ​മി​ ​ഏ​​​റ്റെ​ടു​ക്കു​മ്പോ​ൾ​ ​സാ​മൂ​ഹ്യാ​ഘാ​ത​ ​പ​ഠ​നം​ ​നി​ർ​ബ​ന്ധ​മാ​ണ്.