മൂവാറ്റുപുഴ: എസ്.ബി.ഐ പായിപ്ര കർഷകക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫാർമേഴ്‌സ് മീറ്റ് 2022 ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. റീജിയണൽ മാനേജർ ആർ.വി. അജിത്കുമാർ യോഗം ഉദ്ഘാടനം ചെയ്യും. കർഷകക്ലബ് പ്രസിഡന്റ് ജോർജ്ജ് മാലിപ്പാറ അദ്ധ്യക്ഷത വഹിക്കും. ബ്രാഞ്ച് മാനേജർ ഷിബു കെ.തങ്കപ്പൻ സ്വാഗതം പറയും. കൊവിഡിന്റെ പിടിയിലമർന്ന 156 വീടുകൾ സൗജന്യമായി സാനിട്ടൈസ് ചെയ്ത കർഷക ക്ലബ്ബ് മെമ്പർ കെ.പി. ജോയിയെ ആദരിക്കും. കർഷകരും ക്ഷേമനിധിയും എന്ന വിഷയത്തിൽ പി.സി.ജോർജ്ജും സംയോജിത മത്സ്യക്കൃഷിയിൽ സജിത് ദാസ് പി.ഡിയും ക്ലാസെടുക്കും.