pic
വിദ്യാർത്ഥികൾ വനപാത വൃത്തിയാക്കുന്നു

കോതമംഗലം: പഠനത്തിന്റെ ഭാഗമായി അഞ്ചുദിവസത്തെ റൂറൽക്യാമ്പിനെത്തിയ മാന്നാനം കെ.ഇ കോളേജിലെ എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ ഭൂതത്താൻകെട്ട് വടാട്ടുപാറ വനപാത വൃത്തിയാക്കി. റോഡിനിരുവശവും കിടന്നിരുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും വിദ്യാർത്ഥികൾ ശേഖരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ഭൂതത്താൻകെട്ട് പുതിയ പാലത്തിനു സമീപമുള്ള മാലിന്യവും നീക്കും.