കാലടി: കാലടി പഞ്ചായത്തിൽ ആറാംവാർഡ് നെട്ടിനംപിള്ളിയിൽ ഗ്രാമസഭ ചേർന്നത് അറിയിപ്പ് നൽകാതെയാണെന്ന് പരാതിപ്പെട്ട് സി.പി.എം രംഗത്ത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. അഞ്ഞൂറിലധികം വീടുകളുള്ള വാർഡിൽ ഗ്രാമസഭ ചേരൽ അറിയിപ്പ് കൃത്യമായി നൽകിയില്ലെന്നാണ് പരാതി. ഗ്രാമസഭയിൽ കോറം തികഞ്ഞില്ലെന്നും ആരോപണമുണ്ട്. ഗ്രാമസഭ വീണ്ടും കുടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

എന്നാൽ പരാതിക്ക് അടിസ്ഥാനമില്ലെന്നും സി.പി.എം നടത്തുന്ന രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നും കൃത്യമായ അറിയിപ്പ് വീടുകളിൽ എത്തിച്ചതായും പ്രസിഡന്റ് എം.പി. ആന്റണി പറഞ്ഞു.