sujil
ഏലൂർ നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ ഏലൂർ നഗരസഭ ചെയർമാൻ എ .ഡി .സുജിൽ മലേറിയ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നു

കളമശേരി: ഏലൂരിനെ മലേറിയമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച മലേറിയ എലിമിനേഷൻ പരിപാടി നഗരസഭ വിജയകരമായി പൂർത്തീകരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളിലും കർശനമായ പരിശോധന നടത്തിയിരുന്നു. നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.ഡി. സുജിലാണ് പ്രഖ്യാപനം നടത്തിയത്. മെഡിക്കൽ ഓഫീസർ വിക്ടർ കൊറിയ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഷെരീഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ആന്റണി തോമസ്, ജെ.എച്ച്.ഐമാരായ ഷീജാമോൾ, ആശാ മോൾ എന്നിവർ പങ്കെടുത്തു.