function
കേരള കർഷകസംഘം ഇരുമ്പനം മേഖല കമ്മിറ്റി പൂർത്തീകരിച്ച മെമ്പർഷിപ്പ് മേഖലാ സെക്രട്ടറി കെ.പി ദേവദാസിൽ നിന്ന് കർഷക ജില്ലാ സെക്രട്ടറി എം.സി സുരേന്ദ്രൻ ഏറ്റുവാങ്ങുന്നു

തൃപ്പുണിത്തറ: കേരള കർഷകസംഘം ഇരുമ്പനം മേഖല കമ്മിറ്റിക്ക് നിശ്ചയിക്കപ്പെട്ട മെമ്പർഷിപ്പ് ക്വാട്ട പൂർത്തീകരിച്ചു. മേഖലാ സെക്രട്ടറി കെ.പി ദേവദാസിൽ നിന്ന് കർഷക ജില്ലാ സെക്രട്ടറി എം.സി സുരേന്ദ്രൻ 3000 മെമ്പർഷിപ്പ് ഏറ്റു വാങ്ങി. മേഖലാ പ്രസിഡന്റ് കെ.പി പൗലോസ് അദ്ധ്യക്ഷനായി. സി.പി.എം തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി ടി.സി ഷിബു, കർഷക സംഘം ഏരിയാ സെക്രട്ടറി സി.കെ റെജി, ജില്ലാ കമ്മിറ്റി അംഗം എം.പി മുരളി, കെ.ടി തങ്കപ്പൻ, ടി.എസ് ഉല്ലാസൻ, എം.എം ബിജു എന്നിവർ സംസാരിച്ചു. കഴിഞ്ഞ 10 വർഷമായി ജില്ലയിൽ മെമ്പർഷിപ്പ് ക്വാട്ട പൂർത്തീകരിച്ച് ആദ്യം ഏൽപ്പിക്കുന്ന മേഖലാ കമ്മിറ്റിയിലെ പ്രവർത്തകരെ ജില്ലാ സെക്രട്ടറി അഭിനന്ദിച്ചു.