sndp

മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷനിലെ മലയാളം അദ്ധ്യാപക വിദ്യാർത്ഥിനിയായ സാന്ദ്ര . ബി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യാ ബുക്ക് ഒഫ് റെക്കാഡിലും ഇടം നേടി. ഇന്ത്യയുടെ ടൈപ്പോഗ്രാഫിക് മാപ്പ് എ ത്രീ പേപ്പറിൽ 28 മിനിറ്റുകൊണ്ട് വരച്ചാണ് ഇൗ നേട്ടം കൈവരിച്ചത്. പത്തനംതിട്ട മലയാലപ്പുഴ ശാന്തി ഭവനിൽ ബിനോയ് രാജന്റെയും മൻജു വിനോയിയുടേയും മകളാണ് സാന്ദ്ര ബി.