കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി മുഖ്യകേന്ദ്രത്തിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ബോധവത്കരണ റാലിയും കലാപരിപാടികളും നടത്തി. രജിസ്ട്രാർ എം.ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ഡോ. പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. എൻ.എസ്.എസ് വാളണ്ടിയർ കെ.എസ്. സ്നേഹ, കാർത്തിക്, പ്രോഗ്രാം ഓഫീസർമാരായ ഡോ. കെ.എസ്. ജീവിത, ഡോ.കെ.എൽ. പത്മദാസ് എന്നിവർ നേതൃത്വം നൽകി.